പാടിയ പാട്ടുകൾ കൊണ്ടും ഹമ്മിങ്ങുകൾ കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംനേടിയിട്ടുള്ള ഗായികയാണ് ലതിക. രാജാവിന്റെ മകൻ, കാതോടുകാതോരം, ശ്രീകൃഷ്ണ പരുന്ത്, അമരം തുടങ്ങീ നിരവധി സിനിമകളിലെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ അവരുടേതായുണ്ട്. കാണാമറയത്ത്, താളവട്ടം, വന്ദനം, ചിത്രം തുടങ്ങിയ സിനിമയിലെ ഹമ്മിങ്ങുകൾ ശ്രദ്ധേയമാണ്. ലതിക തൻെറ പാട്ടുജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...