Francis T Mavelikara
Francis T Mavelikara

Francis T Mavelikara

Francis T Mavelikara

Overview
Episodes

Details

Francis T Mavelikara Malayalam Playwright

Recent Episodes

മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | O.N.V KURUP | EPISODE 4 | FRANCIS T MAVELIKARA
JUL 22, 2021
മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | O.N.V KURUP | EPISODE 4 | FRANCIS T MAVELIKARA
പേരറിയാത്ത പെണ്കിടാവിന്റെ നേരറിഞ്ഞ കവി... ആസന്നമായ കൊടുങ്കാറ്റിനെ മുൻകൂട്ടി അറിഞ്ഞു, ഒരു കടൽ പക്ഷിയെപ്പോലെ ഉറക്കെ കരഞ്ഞു മുന്നറിയിപ്പ് തന്ന കവി. എല്ലാവർക്കും നന്മയും ശാന്തിയും നേരുന്ന പ്രാര്ഥനപോലെ... രക്തമൊലിക്കുന്ന മുറിവിലൊരു സാന്ത്വന സ്പർശം പോലെ... സാധാരണക്കാരനു നേരേ വരുന്ന ആക്രമണങ്ങൾക്കെതിരെ ഒരു സിംഹാഗർജ്ജ്നം പോലെ, കവിതയെ ഉപയോഗിച്ച ഒ.എൻ.വി സാറുമായുള്ള വിശുദ്ധ സൗഹൃദത്തിന്റെ ഓർമ്മപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ആരാമത്തിലേക്ക് ക്ഷണിക്കുന്നു... മുൻപേ പോയവരെ ഓർക്കുമ്പോൾ എന്ന പംക്തിയിൽ ഞാൻ സാംസ്കാരിക കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒ.എൻ.വി സാറിനെ ഓർമിക്കുന്നു. കേൾക്കുക.. അഭിപ്രായം അറിയിക്കുക... സ്വന്തം ഫ്രാൻസിസ് ടി മാവേലിക്കര.
play-circle icon
48 MIN
മുൻപേ പോയവരെ ഓർക്കുമ്പോൾ|MUNPE POYAVARE ORKKUMPOL | THOPPIL BHASI | EPISODE 3 | FRANCIS T MAVELIKARA
JUL 16, 2021
മുൻപേ പോയവരെ ഓർക്കുമ്പോൾ|MUNPE POYAVARE ORKKUMPOL | THOPPIL BHASI | EPISODE 3 | FRANCIS T MAVELIKARA
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതൽ ഒളിവിലെ ഓർമ്മകൾ വരെ കൈരളിക്ക് ഒരിക്കലും മറക്കാനാവാത്ത നാടകങ്ങൾ സമ്മാനിച്ച ബഹുമാന്യനായ തോപ്പിൽ ഭാസിയെയാണ് ഞാൻ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ ആകാശവും ഭൂമിയും പുതുക്കിയ, ചുവപ്പിച്ച നാടകകാരൻ. ചരിത്രത്തിൽ തന്റേതായ ഇടം നിശ്ചയിച്ചു സർവേക്കല്ല് സ്ഥാപിച്ചവൻ. മലയാള നാടകവേദിയിൽ അശ്വമേധത്തിനിറങ്ങിയ വിപ്ലവകാരിയായ നാടകകൃത്ത് ഒളിവിലും തെളിവിലും മലയാളിയെ വിസ്മയിപ്പിച്ച മഹാപ്രതിഭ. കേൾക്കുക, വിലയിരുത്തുക, അഭിപ്രായം അറിയിക്കുക. സ്വന്തം ഫ്രാൻസിസ് ടി മാവേലിക്കര
play-circle icon
36 MIN