Reverse your Age ...വാർധക്യം തടയാന്‍ വ്യായാമം.

JUN 2, 202220 MIN
Cyclospoke ( സൈക്ലോസ്‌പോക് )

Reverse your Age ...വാർധക്യം തടയാന്‍ വ്യായാമം.

JUN 2, 202220 MIN

Description

"മനുഷ്യരെക്കുറിച്ചുള്ള ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഒരു വസ്തുത എന്താണെന്നു വെച്ചാൽ  നാമെല്ലാവരും എന്നെന്നേക്കും  ജീവിക്കാൻ പോകുന്നതുപോലെയാണ് ജീവിക്കുന്നത്" - ധർമ്മരാജ് യുധിഷ്ഠിർ. ഹൃദ്രോഗവും കൊളസ്ട്രോളുമൊക്കെ രോഗിയാക്കുമ്പോഴാണ് വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്. അപ്പോൾ ആലോചിക്കുന്നത് വയസ് പത്തു നല്‍പ്പത്തിയഞ്ചായില്ലേ. ഇനിയല്ലേ വ്യായാമം എന്നായിരിക്കും.അതുതന്നെയുമല്ല, ഈ തിരക്കിനിടെ അതിനൊക്കെ സമയം വേണ്ട. ഡോക്ടര്‍മാര്‍ വ്യായാമം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്നത് ഇങ്ങനെയാണ്. വ്യായാമം ഏതു പ്രായത്തിലായാലും വേണ്ടതുതന്നെ. ചെറുപ്പകാലത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കില്‍ ഏതുപ്രായത്തിലും വ്യായാമം ആരംഭിക്കാവുന്നതാണ്. വാർധക്യം എന്നത് ആർക്കും തടയാനാകാത്ത അനിവാര്യതയാണ്. എന്നാൽ ചിലർ വേഗത്തിൽ പ്രയമാകുന്നു. മറ്റു ചിലർ സാവധാനവും. ഇവ രണ്ടും നിർണയിക്കുന്നത് ഒാരോരുത്തരുടെയും ശാരീരിക പ്രത്യേകതകളും ജീവിതരീതിയുമാണ്. പൊതുവെ എല്ലാ പ്രായക്കാരും വ്യായാമത്തിനു മുമ്പ് ചില മുൻകരുതലുകളും പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ 40 കഴിഞ്ഞവർ പ്രത്യേകിച്ചും വാർധക്യത്തിലെത്തിയവർ വ്യായാമത്തിലേർപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും നിലവിലുളള രോഗങ്ങൾ പരിശീലകരോടോ ഡോക്ടറോടോ വ്യായാമത്തിനു മുന്നോടിയായി വെളിപ്പെടുത്തിയിരിക്കണം. 2. രോഗങ്ങൾ ഉളളവർ രോഗത്തിന്റെ പൂർണവിവരങ്ങൾ, പരിശോധനാറിപ്പോർട്ടുകള്‍ എന്നിവ പരിശീലകനെ കാണിക്കണം. ഇത്തരക്കാർ ഡോക്ടറുടെ നിർദേശക്കുറിപ്പ് സമർപ്പിക്കണം.രോഗങ്ങൾ ഇല്ലാത്തവരാണെങ്കില്‍ വ്യായാമത്തിനുമുമ്പ് ഒരു ഫിറ്റ്നസ് അസസ്മെന്റ് നടത്തുന്നതു നല്ലതാണ്. ഒരോ ദിവസത്തെയും വ്യായാമത്തിനു മുമ്പ് കൃത്യമായ ഒരു വാംഅപ്പും വ്യായാമശേഷം ഒരു കൂൾഡൗണും നിർബന്ധമാണ്.