PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം
JUN 9, 202628 MIN
PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം
JUN 9, 202628 MIN
Description
<p><strong>പെ</strong>ലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ട 1982 ലെ പശ്ചിമ ജർമനി - ഫ്രാൻസ് മത്സരവും 1990 ൽ യുഗോസ്ലാവിയക്കെതിരെ ലോതർ മത്തേവസ് നേടിയ ഗോളും സ്പെയിനെതിരെ 2018ൽ CR7 നേടിയ ഫ്രീകിക്കും വിശകലനം ചെയ്യുന്നു.</p>