E20 To 420; ചോറുണ്ണുന്നവരുടെയും കർഷകരുടെയും സ്കൂട്ടർ ഓടിക്കുന്നവരുടെയും പ്രശ്നമാണ് എഥനോൾ
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചനയുമായി ബന്ധപ്പെട്ട വകുപ്പാണ് 420. ദേശീയ നേട്ടമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന E20 നയം, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് 420 ആകുന്നുണ്ടോ? എഥനോൾ വഴി എണ്ണക്കമ്പനികൾ അമിതമായി നേട്ടമുണ്ടാക്കുമ്പോൾ, സർക്കാർ സംവിധാനങ്ങൾ അതിന് വഴിയൊരുക്കി കൊടുക്കുമ്പോൾ, അടിത്തട്ട് ജനവിഭാഗങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. എഥനോൾ ഇന്ത്യയിൽ സൃഷ്ടിക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് വിശദമായി വിലയിരുത്തുകയാണ്, ഡവലപ്‌മെന്റ് പ്രാക്ടീഷണറും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറുമായിരുന്ന ജോൺ കുര്യൻ.